രാജ്യത്ത് മൂന്നുലക്ഷം കടന്ന് കൊവിഡ് രോഗികള്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പുതിയ കണക്ക് അനുസരിച്ച് 3,33,533പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,59,168 ആളുകള്‍ക്ക് അസുഖം ഭേദമായപ്പോള്‍ 525 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലത്തെ അപേക്ഷിച്ചു 4,171കേസുകള്‍ കുറവാണെങ്കിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്നു.

17.78 ശതമാനമാണ് പ്രതിദിന രോഗവ്യാപന തോത്. ഇരുപത്തിയൊന്ന് ലക്ഷത്തി എന്‍പത്തി ഏഴായിരം ആളുകള്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ഒമൈക്രോന്‍ കേസുകളും കൂടുകയാണ്.മഹാരാഷ്ട്രയില്‍ 46,393 പേര്‍ക്കും കര്‍ണാടകയില്‍ 42,470 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ ഒമൈക്രോന്‍ ബാധിതരുടെ എണ്ണം 2,759 ആയി വര്‍ധിച്ചു. ഇന്നലെ മാത്രം 416 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 30,745 കേസുകളും, ഗുജറാത്തില്‍ 23,150 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News