തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര സംഘം പന്തളത്ത് മടങ്ങിയെത്തി

മകരവിളക്കുത്സവത്തിന് ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി കൊണ്ടുപോയ തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര സംഘം പന്തളത്ത് മടങ്ങിയെത്തി. ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം തിരുവാഭരണങ്ങള്‍ കൊട്ടാരത്തിലെ പ്രത്യേക സുരക്ഷിത മുറിയിലേക്ക് മാറ്റി.

രണ്ടു നാള്‍ മുന്‍പ് ആണ് ശബരിമലയില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര മടക്കയാത്ര ആരംഭിച്ചത്. ഇന്നലെ ആറന്‍മുളയിലെത്തി വിശ്രമിച്ച സംഘം പുലര്‍ച്ചെയോടെ കുറിയാനി പള്ളി, ഉള്ളന്നൂര്‍, കുളനട വഴി പന്തളത്തെത്തി. വലിയ കോയിക്കല്‍ പാലത്തില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്രയെ വിശ്വാസികള്‍ സ്വീകരിച്ചു.

മണികണ്Oനാല്‍ത്തറ ചുറ്റി ഘോഷയാത്ര പിനീട് 7 മണിയോടെ സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തി. പിന്നീട് ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം തിരുവാഭരണങ്ങള്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് മാറ്റി. ഇനി കുംഭമാസത്തിലെ ഉത്രം നാളിലും വിഷുവിനുമാണ് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ ദര്‍ശനമുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News