രാത്രിയിലിനി ട്രെയിനില്‍ ഉറക്കെ സംസാരിച്ചാല്‍ ഇന്ത്യന്‍ റെയില്‍വേ പൊലീസിന്റെ പിടി വീഴും

ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യന്‍ റെയിവെ. രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ യാത്രക്കാര്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതും ഉറക്കെ ഫോണില്‍ സംസാരിക്കുന്നതും നിരോധിച്ചു. 10മണി മുതല്‍ 6 മണി വരെ ലൈറ്റ്കളും പ്ലഗ് പോയിന്റുകളും പ്രവര്‍ത്തിക്കില്ല.

ഇന്ത്യന്‍ റെയില്‍വേയില്‍ രാത്രിയുള്ള ബഹളങ്ങള്‍ കാരണം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമ്മുട്ടുകളാണ് ഉണ്ടായിട്ടുള്ളത്.. ഇത് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കര്‍ശന നിയന്ത്രങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.

യാത്രികരെ രാത്രി വൈകിയും കൂട്ടമായി സംസാരിച്ചിരിക്കാന്‍ അനുവദിക്കില്ലന്നും ഉച്ചത്തില്‍ രാത്രി സമയത്ത് പാട്ട് വെക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. 10 മണിക്ക് ശേഷം ട്രെയിനിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്യും. രാത്രി 10 മുതല്‍ രാവിലെ ആറ് മണിവരെ കംപാര്‍ട്ട്‌മെന്റിലെ പ്ലഗ് പോയിന്റുകളും പ്രവര്‍ത്തിക്കില്ല. നിയമങ്ങള്‍ പാലിക്കാത്ത യാത്രക്കാരെ റെയില്‍വേ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്.

യാത്രികര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടാല്‍ ഉത്തരവാദിത്വം ട്രെയിനിലെ ജീവനക്കാര്‍ക്കായിരിക്കും. നിയന്ത്രങ്ങള്‍ പാലിക്കാന്‍ യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്നും ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News