ബാലചന്ദ്രകുമാറിന് തന്നോട് വൈരാഗ്യമുണ്ടെന്ന് ദിലീപ്; പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി

ബാലചന്ദ്രകുമാറിന് തന്നോട് മുന്‍വൈരാഗ്യമുള്ളതായി ദിലീപ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആരോപണം. തന്നെ കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പല തവണ പണം ആവശ്യപ്പെട്ടതായും പണം നല്‍കാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തിയതായും ദിലീപ് ആരോപിച്ചു. നെയ്യാറ്റിന്‍കര ബിഷപ്പിന് നല്‍കാനെന്ന പേരില്‍ 10 ലക്ഷം രൂപ ബാലചന്ദ്രകുമാര്‍ തന്നോട് വാങ്ങി. ബാലചന്ദ്രകുമാറിന്റെ സിനിമയുമായി സഹകരിക്കാതിരുന്നതും വിരോധത്തിന് കാരണമായെന്നും ദിലീപ് പറയുന്നു

തനിക്കെതിരെ പ്രോസിക്യൂഷന്‍ അവതരിപ്പിച്ച പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്തുകയാണ് ദിലീപ് ഈ സത്യവാങ്ങ്മൂമൂലത്തിലൂടെ. ബാലചന്ദ്രകുമാറിന് തന്നോട് മുന്‍ വൈരാഗ്യമുള്ളതായാണ് ദിലീപിന്റെ വാദം. 2 കാരണങ്ങളാണ് മുന്‍ വൈരാഗ്യത്തിനുള്ളത്. തന്നെ കേസ്സില്‍ നിന്നും രക്ഷപെടുത്താം എന്ന് അവകാശപ്പെട്ട് ബാലചന്ദ്രകുമാര്‍ തന്നെ സമീപിച്ചു.

നെയ്യാറ്റിന്‍കര ബിഷപ്പുമായുള്ള തന്റെ ബന്ധം ഉപയോഗിച്ച് അന്വേഷണ സംഘത്തെ സ്വാധീനിക്കാം എന്നായിരുന്നു വാഗ്ദാനം. ദിലീപ് നിരപരാധിയാണെന്ന് താന്‍ ബിഷപ്പിനെയും മറ്റ് ഉന്നതരെയും ബോധ്യപ്പെടുത്തിയതായും ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടു. 10 ലക്ഷം രൂപ പല തവണയായി വാങ്ങി. ജാമ്യം ലഭിച്ച് കഴിഞ്ഞപ്പോള്‍ വീണ്ടും പണം ആവശ്യപ്പെട്ടു. താന്‍ പണം നല്‍കിയില്ല.

തന്റെ സ്വാധീനം ഉപയോഗിച്ച് ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടതായും ദിലീപ് പറയുന്നു. നെയ്യാറ്റിന്‍കര ബിഷപ്പിന് നല്‍കാന്‍ എന്ന പേരിലാണ് പണം ചോദിച്ചതെന്നും, നല്‍കാത്തത് വ്യക്തി വിരോധത്തിന് ഒരു കാരണമാണെന്നും ദിലീപ് വിശദീകരിക്കുന്നു.

ബാലചന്ദ്രകുമാറിനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാകാത്തതാണ് വൈരാഗ്യത്തിന് മറ്റൊരു കാരണം. 2014 ലാണ് ബാലചന്ദ്രകുമാര്‍ ഒരു തിരക്കഥയുമായി തന്നെ സമീപിക്കുന്നത്. തിരക്കഥ തൃപ്തികരമല്ലാത്തതിനാല്‍ താന്‍ സഹകരിക്കാന്‍ തയ്യറായില്ല. ബാലചന്ദ്രകുമാര്‍ പരാജയപ്പെട്ട ഒരു സംവിധായകനാണ് എന്ന് മനസ്സിലായതും പിന്മാറ്റത്തിന് കാരണമായി. ഇക്കാര്യങ്ങളും അതുമായി ബന്ധപ്പെട്ട് നടന്ന സംഭാഷണങ്ങളും സത്യവാങ്ങ്മൂലത്തില്‍ ദിലീപ് വിശദീകരിക്കുന്നുണ്ട് .

തന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ബാലചന്ദ്രകുമാറുമായി നടത്തിയ ചാറ്റുകളുടെ പ്രിന്റ് ഔട്ടുകളും ബാലചന്ദ്രകുമാര്‍ ബിഷപ്പിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പിടിച്ചെടുത്തായും ദിലീപ് സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു ‘

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News