ഇടുക്കി കാഞ്ഞാറില്‍ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി കാഞ്ഞാറില്‍ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. പൂച്ചപ്ര സ്വദേശി സനല്‍ ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ചേര്‍ന്ന് നടത്തി വന്നിരുന്ന കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കം മദ്യലഹരിയില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കസ്റ്റഡിയിലുള്ള അരുണ്‍

വാക്കത്തി കൊണ്ടുള്ള വെട്ടേറ്റാണ് സനല്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം പിടിയിലായ അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News