ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന ഇടുക്കിയിലും വാരാന്ത്യ നിയന്ത്രണം ശക്തം. അതിര്‍ത്തി മേഖലയിലടക്കം കര്‍ശന പരിശോധനകളും നിരീക്ഷണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിലും ഇന്ന് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ അതിര്‍ത്തി കടന്ന് അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് എത്തുന്നത്.
ഇടുക്കിയിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടാകുന്നത്. പ്രതിദിന കൊവിഡ് രോഗികളുടെ കണക്ക് ആയിരത്തി അറുനൂറ് പിന്നിട്ടു. ടി പി ആര്‍നിരക്ക് 42 ശതമാനം ആയി . ഇതോടെയാണ് കര്‍ശന നിയന്ത്രണങ്ങളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുന്നത്. ഒരു തരത്തിലുമുള്ള ആള്‍കൂട്ടങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. കൊവിഡ് മാനധണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുരുത്താന്‍ സെക്ടറല്‍ മജിസ്ട്രേറ്റ് മാര്‍ക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കി.
അതിര്‍ത്തി ജില്ലയായ തേനിയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മോഖലകളിലും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വാരാന്ത്യ ലോക് ഡൗണും ഇടുക്കിയില്‍ പൂര്‍ണ്ണമാണ്. തമിഴ്നാട്ടിലും ഇന്ന് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അതിര്‍ത്തി മേഖലകളും പൂര്‍ണ്ണമായി അടഞ്ഞ് കിടക്കുന്നു. ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യ സർവീസുകൾ മാത്രമാണ് അതിര്‍ത്തി കടന്നെത്തിയത്. വരും ദിവസ്സങ്ങളില്‍ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം,കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനും രോഗ വ്യാപനം തടയുന്നതിനും പൊതു ജനം സ്വയം നിയന്ത്രണത്തിന് വിധേയമാകണമെന്നും ജില്ലാ ഭരണ കൂടം അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.