ദിലീപിനോട് വൈരാഗ്യമില്ല, ആരോപണങ്ങള്‍ നിഷേധിക്കുന്നു; ബാലചന്ദ്രകുമാര്‍ കൈരളി ന്യൂസിനോട്

തനിക്ക് ദിലീപിനോട് വൈരാഗ്യമില്ലായെന്ന് ബാലചന്ദ്രകുമാര്‍. ആരോപണങ്ങള്‍ നിഷേധിക്കുന്നതായി ബാലചന്ദ്രകുമാര്‍ കൈരളി ന്യൂസിനോടു പറഞ്ഞു.

‘തന്നെ പ്രോസിക്യൂഷന്‍ കെട്ടിയിറക്കി എന്നതായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ഇപ്പോള്‍ പറയുന്നു വൈരാഗ്യം മൂലമാണെന്ന്. ദിലീപിന്റെ വാദങ്ങളില്‍ പരസ്പര വിരുദ്ധത. തന്റെ ക്രെഡിബിളിറ്റി തകര്‍ക്കാനാണ് ദിലീപിന്റെ ശ്രമം. ദിലീപിനെ സിനിമയിലഭിനിയിപ്പിക്കേണ്ട എന്ന് ഞാനാണ് തീരുമാനിച്ചത്. പത്ത് ലക്ഷം വാങ്ങിയെന്ന് ആദ്യം പറഞ്ഞത് ഞാന്‍. ദിലീപ് നിര്‍മിച്ച സിനിമ സംവിധാനം ചെയ്തതിനാണ് പണം വാങ്ങിയത്. 2014 മുതലാണ് പണം വാങ്ങിയത്. 2017ലെ കേസിനു വേണ്ടി 2014ല്‍ പണം വാങ്ങാന്‍ കഴിയുമോ?- ബാലചന്ദ്രകുമാര്‍

അതേസമയം, ബാലചന്ദ്രകുമാറിന് തന്നോട് മുന്‍വൈരാഗ്യമുള്ളതായി ദിലീപ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂമൂല്‍ ആരോപിക്കുന്നു. തന്നെ കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പല തവണ പണം ആവശ്യപ്പെട്ടതായും പണം നല്‍കാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തിയതായും ദിലീപ് ആരോപിച്ചു. നെയ്യാറ്റിന്‍കര ബിഷപ്പിന് നല്‍കാനെന്ന പേരില്‍ 10 ലക്ഷം രൂപ ബാലചന്ദ്രകുമാര്‍ തന്നോട് വാങ്ങി. ബാലചന്ദ്രകുമാറിന്റെ സിനിമയുമായി സഹകരിക്കാതിരുന്നതും വിരോധത്തിന് കാരണമായെന്നും ദിലീപ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News