പഞ്ചാബിൽ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള പോര് രൂക്ഷമാക്കുന്നു

തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ പഞ്ചാബിൽ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള പോര് രൂക്ഷമാകുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത്ത് സിംഗ് ചെന്നി ക്കെതിരെ രൂക്ഷ വിമർശനവുമായി അമരീന്ദർ സിംഗ് രംഗത്തെത്തി. ചെന്നിക്കെതിരെ 2018ൽ ഉയർന്ന മീറ്റൂ ആരോപണം താനാണ് ഒത്ത് തീർപ്പ് ആകിയതെന്ന് അമരീന്ദർ സിംഗ് പറഞ്ഞു.

ഐഎഎസ് ഉദ്യോഗസ്ഥ ഉന്നയിച്ച ആരോപണത്തിൽ പിന്നീട് ചെന്നി മാപ്പ് പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങ് ചെന്നിക്ക് അനൂകൂലനിലപാടാണ്
സ്വീകരിച്ചത്. പ്രശ്നം പരിഹരിക്കണമെന്ന് ആഭ്യർത്ഥിച്ച ചെന്നി തന്റെ കാല് പിടിച്ചെന്നും പിന്നീട് താൻ ഇടപെട്ട് വിഷയങ്ങൾ പരിഹരിച്ചെന്നുമാണ് അമരീന്ദർ സിംഗ് വ്യക്തമാക്കിയത്. മീ ടു ആരോപണത്തിൽ പഞ്ചാബ് വനിതാ കമ്മീഷൻ കേസ് എടുത്തിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതാണ് അമരീന്ദറിന്റെ വാക്കുകൾ.

അതേസമയം, നോട്ട് കെട്ടുകളുമായി നിൽക്കുന്ന ചരൺ ജിത് സിംഗ് ചെന്നിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കെജരിവാളിനെതിരെ ചരഞ്ജിത്ത് സിംഗ് ചെന്നി രംഗത്തെത്തി. തനിക്കെതിരായ വ്യാജപ്രചാരണത്തിൽ അരവിന്ദ് കെജരിവാളിനെതിരെ കേസ് നൽകുമെന്ന് ചരൺജിത്ത് സിങ്ങ് ഛന്നി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here