ഗൂഢാലോചന കേസ്; കൃത്യമായ തെളിവുണ്ടെന്ന് സൂചന നല്‍കി എഡിജിപി ശ്രീജിത്ത്

ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ കൃത്യമായ തെളിവുണ്ടെന്ന് സൂചന നല്‍കി എഡിജിപി ശ്രീജിത്ത്.എന്തൊക്കെയാണ് തെളിവുകള്‍ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഒന്നും ഇല്ലാതെ അല്ല ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതെന്ന് അതില്‍ നിന്ന് മനസ്സിലാക്കാമല്ലോയെന്നും എഡിജിപി മാധ്യമങ്ങളോടു പറഞ്ഞു.

‘ഇന്നലെ കോടതി നടന്നത് കണ്ടതാണല്ലോ. തെളിവുകളെ പറ്റി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല.പ്രതി ചേര്‍ത്ത അഞ്ചുപേരെയും ചോദ്യം ചെയ്യുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യും’
വി ഐ പി ശരത് ആണോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലായെന്നും എഡിജിപി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News