ദിലീപ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്; സഹകരിക്കുന്നുണ്ടോയെന്ന് പറയാറായിട്ടില്ല: എഡിജിപി

ഗൂഡാലോചന നടത്തിയിട്ടില്ലെന്ന നിലപാടില്‍ ദിലിപ് ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കാന്‍ കഴിയില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപും മറ്റുള്ളവരും മറുപടി നല്‍കുന്നുണ്ടെന്നും സഹകരിക്കുന്നുണ്ടോയെന്ന് പറയാറായിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

വിലയിരുത്തലുകള്‍ക്കു ശേഷം ഇക്കാര്യം പറയാം. മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. സഹകരിക്കുന്നുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് നാലാം മണിക്കൂറിലേക്ക് കടക്കുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സുരാജ് എന്നിവരാണ് മറ്റുപ്രതികള്‍. അതേസമയം അന്വേഷണം ഫലപ്രദമായി പൂര്‍ത്തിയാക്കി സത്യം തെളിയിക്കുമെന്ന് വിശ്വാസമുണ്ടെന്ന് എഡിജിപി എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ കൃത്യമായ തെളിവുണ്ടെന്ന് സൂചന നല്‍കി എഡിജിപി ശ്രീജിത്ത്.എന്തൊക്കെയാണ് തെളിവുകള്‍ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഒന്നും ഇല്ലാതെ അല്ല ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതെന്ന് അതില്‍ നിന്ന് മനസ്സിലാക്കാമല്ലോയെന്നും എഡിജിപി മാധ്യമങ്ങളോടു പറഞ്ഞു.

‘ഇന്നലെ കോടതി നടന്നത് കണ്ടതാണല്ലോ. തെളിവുകളെ പറ്റി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല.പ്രതി ചേര്‍ത്ത അഞ്ചുപേരെയും ചോദ്യം ചെയ്യുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യും’
വി ഐ പി ശരത് ആണോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലായെന്നും എഡിജിപി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News