രാജ്യത്ത് കൊവിഡിന് പിന്നാലെ ഒമൈക്രോണും സമൂഹ വ്യാപനത്തിലേക്ക്

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ ഒമൈക്രോൺ സമൂഹ വ്യാപനത്തിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി അറിയിച്ചു.മെട്രോ നഗരങ്ങളിൽ ഒമൈക്രോൺ കേസുകൾ കുത്തനെ വർധിക്കുകയാണെന്നും രോഗ വ്യാപനം രൂക്ഷമായാൽ രോഗികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധ സമിതിയായ INSACOG ബുള്ളറ്റിനിൽ വ്യക്തമാക്കി.

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായി 3 ലക്ഷത്തിന് മുകളിൽ തന്നെയാണ്. പുതിയ കണക്ക് അനുസരിച്ച് 3,33,533പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,59,168 ആളുകൾക്ക് അസുഖം ഭേദമായപ്പോൾ 525 മരണവും റിപ്പോർട്ട് ചെയ്തു. ഇന്നലത്തെ അപേക്ഷിച്ചു 4,171കേസുകൾ കുറവാണ് എങ്കിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയർന്നു. 17.78 ശതമാനമാണ് പ്രതിദിന രോഗവ്യാപന തോത്. ഇരുപത്തിയൊന്ന് ലക്ഷത്തി എൻപത്തി ഏഴായിരം ആളുകൾ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്. മഹാരാഷ്ട്രയിൽ 46,393 പേർക്കും കർണാടകയിൽ 42,470 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഒമൈക്രോൺ ബാധിതരുടെ എണ്ണം 2,759 ആയി വർധിച്ചു. ഇന്നലെ മാത്രം 416 കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 30,745 കേസുകളും, ഗുജറാത്തിൽ 23,150 കേസുകളും റിപ്പോർട്ട് ചെയ്തു. ഹരിയാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും കേസുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here