തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ മോശമായിരിക്കും; പരിഹസിച്ച് മായാവതി

കോൺഗ്രസിനെ പരിഹസിച്ച് ബിഎസ്പി അധ്യക്ഷ മായാവതി.തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ മോശമായിരിക്കുമെന്നതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി നിലപാട് മാറ്റിയെന്നാണ് മായാവതിയുടെ പരിഹാസം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ വിശദീകരണത്തിന് പിന്നാലെയാണ് മായാവതിയുടെ പരിഹാസം.

എഐസിസി ആസ്ഥാനത്ത് യുവാക്കൾക്കായുള്ള പ്രകടനപത്രിക പുറത്തിറക്കുന്നതിനിടെ യുപി കോൺഗ്രസിൽ തന്റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ചാണ് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തിയത്.

കോൺഗ്രസ് ബിജെപി ഇതര വോട്ടുകൾ വിഭജിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും ബിഎസ്പിക്ക് വോട്ടുചെയ്യണമെന്നും മായാവതി ജനങ്ങളോട് അഭ്യർഥിച്ചു.യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ മോശമായിരിക്കുമെന്നതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി നിലപാട് മാറ്റിയെന്നും . ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിനു വോട്ട് ചെയ്ത് നിങ്ങളുടെ വോട്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലത്. ബിഎസ്പിക്ക് വോട്ട് ചെയ്യണമെന്നും മായാവതി ട്വീറ്റ് ചെയ്തു. അതേസമയം, ഇത്തവണ തെരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കില്ല എന്നാൽ സമാജ്‌വാദി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സര രംഗത്തുണ്ടെന്നതും ശ്രദ്ദേയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News