കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് എം പി രാജ്മോഹൻ ഉണ്ണിത്താൻ

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കാസര്‍ഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താൻ പൊതു പടിപാടിയിൽ പങ്കെടുത്തത് വിവാദത്തിൽ. കണ്ണൂർ തട്ടുമ്മൽ നരമ്പിൽ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് എം പി മാസ്‌ക് ധരിക്കാതെ എത്തിയത്.

കൊവിഡ് മാദണ്ഡങ്ങൾ പാലിച്ചായിരുന്നു തട്ടുമ്മൽ നരമ്പിൽ  ഭഗവതി ക്ഷേത്രത്തിലെ ഉത്സവം. എവിടേക്കാണ് മാസ്‌ക് ധരിക്കാതെ ശനിയാഴ്ച വൈകുന്നേരം കാസര്‍ഗോഡ്  എം പി രാജ്മോഹൻ ഉണ്ണിത്താൻ എത്തിയത്.

എം പി ക്ക് ഒപ്പം എത്തിയവരും മാസ്‌ക് ധരിച്ചില്ല. ക്ഷേത്രത്തിന് അകത്ത് കയറി എം പി തുലാഭാരവും നടത്തി.കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ട സമയത്താണ് ജന പ്രതിനിധിയുടെ നിരുത്തരവാദിത്തപരമായ പ്രവർത്തി.

ക്ഷേത്രത്തിൽ എത്തിയവരോട് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും എം പി  സംസാരിക്കുകയും ചെയ്തു.മാതൃകയാകേണ്ട ജന പ്രതിനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടായ നിയമ ലംഘനത്തിന് എതിരെ വൻ വിമർശനമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News