സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കത്തെ എതിര്‍ത്ത് കേരളം; മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകാനുള്ള കേന്ദ്രനീക്കാതെ എതിർത്ത് കേരളം. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക്  കത്തയച്ചു.നീക്കം ഫെഡറൽ സംവിധാനത്തിന് മുകളിലുള്ള കടന്ന് കയറ്റമാണെന്നും സിവിൽ സർവീസ് സംവിധനത്തെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നുണ്ട്.

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള  നീക്കത്തിന്റെ ഭാഗമായി പ്രതികരണം തേടി ജനുവരി 12-ന്  കേന്ദ്ര സർക്കാർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. 1954 ലെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് റൂൾസിലെ റൂൾ 6  ഭേദഗതി ചെയ്തു ഐഎഎസ് ഉദ്യോഗതർക്ക് കൂടുതൽ അധികാരം നൽകാനാണ് കേന്ദ്ര നീക്കം.

ഫെഡറൽ തത്വങ്ങളെ തകർക്കുന്ന ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ  പ്രധാനമന്ത്രിക്ക് കത്തു നൽകി.നീക്കം ഫെഡറൽ സംവിധാനത്തിന് മുകളിലുള്ള കടന്ന് കയറ്റമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭേദഗതി സിവിൽ സർവീസ് സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നുണ്ട്.കേന്ദ്ര മന്ത്രാലയങ്ങളിലെ  ഉദ്യോഗസ്ഥരുടെ കുറവിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

കേന്ദ്ര ഡെപ്യൂട്ടേഷനായി സംസ്ഥാനങ്ങൾ ഉദ്യോഗസ്ഥരെ അനുവദിക്കുന്നിലെന്നും കേന്ദ്രസർക്കാർ ആരോപിക്കുന്നു.നിലവിൽ ബി ജെ പി ഭരിക്കുന്നത് ഉൾപ്പടെ  സംസ്ഥാനങ്ങൾ നീക്കത്തിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരുടെ നിയമനത്തിൽ കേന്ദ്രത്തിന്‌ കൂടുതൽ അധികാരം നൽകുന്ന ഭേദഗതി നീക്കത്തിനെതിരായി കേരളം നേരത്തെ രംഗത്തെത്തിയിരുന്നു.

പുതിയ ഭേദഗതി പ്രകാരം ഏതൊരു ഐഎഎസ്‌ ഉദ്യോഗസ്ഥനെയും ഡെപ്യൂട്ടേഷനിൽ കേന്ദ്രത്തിന്‌ നിയമിക്കാം. നിർദേശിച്ച സമയത്തിനുള്ളിൽ ഉദ്യോഗസ്ഥനെ സംസ്ഥാനം വിട്ടുനൽകുന്നില്ലെങ്കിൽ കേന്ദ്രം നിശ്‌ചയിച്ച തീയതിയിൽ റിലീവ്‌ ചെയ്യപ്പെട്ടതായി കണക്കാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News