മുണ്ടക്കയത്ത് പുലിയിറങ്ങിയതായി ആശങ്ക

കോട്ടയം മുണ്ടക്കയം ഈസ്റ്റ് ചെന്നാപ്പാറയിൽ പുലിയിറങ്ങിയതായി ആശങ്ക.തോട്ടത്തിൽ റബ്ബർ വെട്ടാൻ ടാപ്പിങ് തൊഴിലാളികളാണ് കഴിഞ്ഞ ദിവസം രാവിലെ പുലിയെ കണ്ടത്.ക്യാമറ സ്ഥാപിക്കാനും പുലിയുടെ സാന്നിധ്യം പരിശോധിച്ച് പിടികൂടാനുള്ള അടിയന്തിര നടപടിസ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

കാട്ടാനയ്ക്കും രാജവെമ്പാലയ്ക്കും പിന്നാലെ പെരുവന്താനം ടി.ആര്‍.ആന്റ് ടി കമ്പനി റബ്ബര്‍ എസ്റ്റേറ്റില്‍ പുലിയിറങ്ങിയതായുള്ള ആശങ്ക. ചെന്നാപ്പാറ ടോപ്പ് റബ്ബര്‍ തോട്ടത്തില്‍ റബ്ബർ ടാപ്പിങ്ങിന് എത്തിയ മോഹനനാണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടത്.

റബ്ബര്‍ തോട്ടത്തിൽ കൈതോട്ടിനോടു ചേർന്നുള്ള പാറപ്പുറത്ത് പുലി കിടക്കുകയായിരുന്നെന്നും. പുലി പാറപ്പുറത്ത് എഴുന്നേറ്റത് കണ്ട താൻ നിലവിളിച്ച് ഓടുകയായിരുന്നുവെന്നും മോഹനൻ പറയുന്നു.പിന്നീട് സമീപത്ത് ടാപ്പിങ് ജോലി ചെയ്തിരുന്ന വിജയമ്മയോടും പുലിയെ കണ്ട വിവരം പറഞ്ഞ ശേഷം ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല എന്നാൽ പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ പതിഞ്ഞതും കണ്ടെത്തിയിട്ടുണ്ട്്.. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പശു, നായ എന്നിവയെയും കടിച്ചു കീറി ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ഇത് പുലി പിടിച്ചതാണന്നു കരുതുന്നു. ദിവസങ്ങൾക്കുമുമ്പ് പ്രദേശത്തെ ജനവാസ മേഖലയിൻ രാജവെമ്പാലയെ തൊഴിലാളികള്‍ കണ്ടതിനെ തുടർന്ന് വനപാലകരെത്തി പിടികൂടിയിരുന്നു .കഴിഞ്ഞ മാസം കാട്ടാന കൂട്ടവും പ്രദേശങ്ങളില്‍ എത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പുലിയെ കണ്ടതും തോട്ടത്തിന്റെ അതിര്‍ത്തി ശബരിമല വനമായതിനാല്‍ ഇവിടെ നിന്നെത്തിയതാവാം പുലിയെന്നാണ് കരുതുന്നത്.മേഖലയില്‍ പുലിയെ കണ്ടതായി വിവരം ലഭിച്ചതിനാല്‍ കാമറ സ്ഥാപിക്കാനും പുലിയുടെ സാന്നിധ്യം കണ്ടത്തി പിടികൂടാനും അടിയന്തിര നടപടിസ്വീകരിക്കുമെന്നു ഫോറസ്റ്റ് റെയിഞ്ച് ആഫീസര്‍ എന്‍.ജി.ജയകുമാര്‍ അറിയിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News