പിറകിലേക്ക് നോക്കിയാൽ അമ്മയോളം ഭാരങ്ങൾ ചുമന്നവർ ഇല്ല:അമ്മക്കൊപ്പം ചിലവഴിച്ച നിമിഷങ്ങളെ പറ്റി ജോസ് കാടാപ്പുറം

പ്രവാസികളെ സംബന്ധിച്ചിടത്തോളം സ്വന്തം നാടും ബന്ധുക്കളും എക്കാലവും നൊസ്റ്റാൾജിയ ആണ്.കൈരളിയുടെ അമേരിക്കൻ പ്രതിനിധി ജോസ് കാടാപ്പുറം കുറച്ച് ദിവസത്തേക്ക് നാട്ടിലെത്തി തിരികെ പോയതിനെ പറ്റി എഴുതിയ കുറിപ്പും വ്യത്യസ്‍തമല്ല.അമ്മക്കൊപ്പം ചിലവഴിച്ച നിമിഷങ്ങളെ പറ്റി ജോസ് കാടാപ്പുറം കുറിച്ചത് ഇങ്ങനെ;

കുറച്ചു ദിവസം നാട്ടിൽ എത്തിയിട്ട് സമയം കൂടുതൽ ചെലവാക്കിയത് അമ്മയോടപ്പമാണ് ആദ്യം അമ്മയുടെ ആരോഗ്യപരിപാലനത്തിനു ഇറങ്ങി പുറപ്പെട്ടു ഫലങ്ങൾ എല്ലാം കിട്ടി മുഖത്തെ പേടിമാറിയത് കണ്ടു … ..പിന്നീടങ്ങോട്ട് പതിവ് വഴക്കിനുള്ള കാര്യങ്ങൾ രണ്ടാളും പുറത്തിട്ടു കുറെ കാര്യങ്ങൾ പറഞ്ഞു വച്ച് കുറച്ചു കാര്യങ്ങൾ കാലത്തിനു വിട്ടു’ …ഇഷ്ടമുള്ള ഭക്ഷണം കൂടെ ഉള്ള ദിവസം ഒരുക്കി …പുഴമീനും,പിന്നെ അമ്മയുടെ പ്രിയപ്പെട്ട പോർക്ക് കൂട്ടിയുള്ള ഭക്ഷണം എന്നും ….

പിറകിലേക്ക് നോക്കിയാൽ അമ്മയോളം ഭാരങ്ങൾ ചുമന്നവർ ഇല്ല ! ഇങ്ങനെ ഒക്കെ ആണെങ്കിലും റോഡിലൂടെ പോകുന്നവരെ എല്ലാവരെയും എന്താ മോനെ / മോളെ എന്ന് വിളിക്കാതെ വീടിന്റെ മുമ്പിലൂടെ വിടില്ല ….ഞാൻ വിചാരിച്ചു അവരിൽ പലർക്കും ഇഷ്ട്ടമല്ലായിരിക്കുമെന്നു എന്നാൽ അവരൊക്കെ അമ്മയെ സ്നേഹിക്കുന്നവർ മാത്രമല്ല വീട്ടിലുള്ള ഞങ്ങളിൽ പലരേക്കാൾ അവർക്കു ഒക്കെ അമ്മെയെയാണ് ഇഷ്ടം … അയൽപക്കത്തെ വീട്ടിലെ അംഗങ്ങൾക്കുള്ളത് എന്റെ പെട്ടിയിൽനിന്നു എടുത്തുകൊടുക്കാൻ നിർബന്ധിക്കുന്നത് എപ്പോഴും അമ്മയാണ് …സഹോദരി/സഹോദരങ്ങൾ ഉള്ളത് കൊണ്ട് ജീവിച്ചു പോണു എന്ന അമ്മയുടെ പരിഭവം പതിവുപോലെ എല്ലാ പ്രവാസികളും ഏൽക്കുന്ന മാരക പാപം ചുമലിൽ ഏറ്റി തിരികെ …

ഇതിനിടയിൽ കോഴിക്കോടും വയനാടും അവിടെയുള്ള എഫ് ബി സുഹൃത്തുക്കളും കൂട്ട് ചേരൽ സ്വപ്നം എല്ലാം ഇനിയും കാത്തിരിക്കേണ്ടി വരും .കൊച്ചിയിലെ 10 രൂപക്കുള്ള ഉച്ചയൂണിൽ ചെറിയ സഹായം നല്കാൻ കഴിഞ്ഞത് ,നാട്ടിലെ നിർദ്ധനയായ പങ്കജാക്ഷിയമ്മക് കൂരവക്കാൻ കൂട്ടുകാർക്കു ഒപ്പം ചങ്കായി നിന്ന് 2021 ലെ ആശ്വാസം നല്കുന്ന ഓർമ്മകൾ …ചില കാര്യങ്ങളെ കാലത്തിനു വിട്ടുകൊടുത്തു മനസുഖം കളയാതെ പ്രതീക്ഷകളോടെ 2022 ലേക്കു പറന്നു ,,,,,,,,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News