ദിലീപൊഴികെയുള്ള 3 പ്രതികളുടെയും മൊബൈൽ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു: എസ് പി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.

കേസിൽ പ്രതികളായ സൂരജ്, അപ്പു, ബൈജു ചെങ്ങമനാട് , എന്നിവരുടെ മൊബൈൽ ഫോണുകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.  ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം നാളെ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും നാളത്തെ ചോദ്യം ചെയ്യൽ എന്ന് ക്രൈബ്രാഞ്ച് എസ് പി മോഹന ചന്ദ്രൻ പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ള പ്രതികളുടെ ഒറ്റയ്ക്കിരുത്തിയുള്ള ആദ്യ ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി.

മൊഴികൾ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചെന്നും 5 സംഘങ്ങളായി തിരിഞ്ഞായിരുന്നു ചോദ്യം ചെയ്യലെന്നും പൊലീസ് അറിയിച്ചു.

കണ്ടെത്തിയ തെളിവുകളും പ്രതികൾ നൽകിയ മൊഴികളും തമ്മിൽ അന്വേഷണ സംഘം പരിശോധിക്കുകയാണ്. മൊഴികൾ പരിശോധിക്കുന്നത് എസ് പി മോഹനചന്ദ്രനാണ്.  മൊഴികൾ പരിശോധിച്ച ശേഷം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കുമെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News