ജെഎൻയു കാമ്പസിനുള്ളിൽ ​വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: ഒരാള്‍ പിടിയില്‍

ജെഎൻയു കാമ്പസിനുള്ളിൽ ​ഗവേഷക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 27 വയസുള്ള പശ്ചിമ ബംഗാൾ സ്വദേശിയാണ് പിടിയിലായത്.

പിടിയിലായ വ്യക്തി  ജെഎൻയു വിദ്യാർത്ഥിയല്ലെന്ന് ഡിസിപി ഗൗരവ് ശർമ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണ ശ്രമം നടന്നത്.

രാത്രി 11.45 ന് ജെഎൻയു ഈസ്റ്റ് ഗേറ്റിന് സമീപമായിരുന്നു സംഭവം. വസ്ത്രങ്ങൾ കീറിയ നിലയിൽ പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.

കാമ്പസിനുള്ളിൽ നിന്ന് ബൈക്കിൽ എത്തിയ വ്യക്തി ബലാത്സംഗത്തിന് ശ്രമിച്ച ശേഷം മൊബൈൽ ഫോണുമായി കടന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here