രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ശനിയാഴ്ചത്തെ കണക്കുകളെ അപേക്ഷിച്ച് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം 3 ലക്ഷത്തിന് മുകളിൽ തന്നെയാണ്.

3,06,064 പേർക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 439 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 20.75% മായി ഉയർന്നു. ഒമൈക്രോൺ കേസുകളും കൂടുകയാണ്. മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. കർണാടകയിൽ കൊവിഡ് കേസുകൾ അമ്പതിനായിരത്തിനു മുകളിലായി റിപ്പോർട്ട്‌ ചെയ്തു. മഹാരാഷ്ട്രയിൽ 40805 പേർക്കും ഗുജറാത്തിൽ 16,617 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ കൊവിഡ് കേസുകൾ കൂടുതലായി സ്ഥിരീകരിച്ച മുംബൈ ദില്ലി ഉൾപ്പടെയുള്ള നഗരങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ കുറയുകയാണ്. മുംബൈയിൽ 2550 കേസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. ദില്ലിയിൽ 9,197 കേസുകളും റിപ്പോർട്ട്‌ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News