റിപ്പബ്ലിക് ദിനം; രാജ്യം കനത്ത സുരക്ഷയിൽ

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യം കനത്ത സുരക്ഷയിൽ. മൂന്ന് തലത്തിൽ ഉള്ള സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. മെട്രോ ട്രെയിൻ സർവീസുകൾ, പാർക്കിംഗുകൾ എന്നിവയ്ക്കും നിയന്ത്രണം ഉണ്ട്. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കനത്ത ജാഗ്രതയിലാണ് രാജ്യം. രാജ്യ വിരുദ്ധ ശക്തികളുടെ ഇടപെടൽ ഉണ്ടാകുമെന്ന റിപ്പോർട്ട് ഉള്ള സാഹചര്യത്തിൽ ദില്ലിയിൽ കനത്ത സുരക്ഷ ആണ് ഒരുക്കിയിട്ടള്ളത്.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഡ്രോണുകൾ, ബലൂണുകൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകളുടെ നിയന്ത്രണം ഫെബ്രുവരി 15 വരെ ഉണ്ടാകും. പ്രധാന മേഖലയിൽ എല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ യാത്രയിൽ ഉണ്ടായ സുരക്ഷാ വീഴ്ച്ച കണക്കിൽ എടുത്തു കടുത്ത നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുന്നേ ഗാസിപ്പൂർ ചന്തയിൽ നിന്ന് IED കണ്ടെത്തിയിരുന്നു.

അതേസമയം, റിപ്പബ്ലിക് ദിനത്തിൽ മെട്രോ സർവ്വീസസുകൾക്ക് നിയന്ത്രണം ഉണ്ട്. NSG, അർധ സൈനിക വിഭാഗം, ദ്രുതകർമ്മ സേന,ദില്ലി പൊലീസിന്റെ സായുധ സേന, പ്രത്യേക ആയുധ പരീശീലനം ലഭിച്ച വനിതാ കമോൻഡോകൾ എന്നിവർ ആണ് സുരക്ഷാ ചുമതലയിൽ ഉള്ളത്. 14,000 പേർക്ക് മാത്രമാണ് പരേഡ് നേരിട്ട് കാണാൻ അനുമതി. അതിൽ 4000 പേര് മാത്രമാണ് പൊതുജനങ്ങൾ. പരേഡ് സഞ്ചരിക്കുന്ന ദൂരം കൊവിഡ് പശ്ചാത്തലത്തിൽ 3.3 കിലോമീറ്റർ ആയി ചുരുക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here