യുഎഇയിക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. എന്നാൽ ഈ ശ്രമം പരാജയപ്പെടുത്തിയതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ പതിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഏത് ഭീഷണികളെയും നേരിടാൻ യു എ ഇ പൂർണ്ണ സന്നദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .യുഎഇയുടെ ഔദ്യോഗിക അധികാരികളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാനും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.