കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. ബസ് യാത്രക്കാരായ 19 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. എറണാകുളം സ്വദേശി പുഷേപനാണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം ചവറയിൽ നിന്നും ഇളമ്പള്ളൂരിലേക്ക് പോയ സ്വകാര്യ ബസും തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ചാണ് അപകടം. ഇൻസുലേറ്റഡ് വാനു പിറകിൽ ഇചിച്ച സ്കൂട്ടറും യാത്രികനും പരിക്കുണ്ട്.ഇൻസുലേറ്റഡ് വാനിലെ ഡ്രൈവർ എർണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോറി ക്ലീനറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിൽ സഞ്ചരിച്ചിരുന്ന 19 ഓളം യാത്രക്കാർക്ക് പരുക്ക് പറ്റി പലരുടെയും നില ഗുരുതരമാണ്, ഇതിൽ വിദ്യാർത്ഥികളും ഉൾപ്പെടും.മത്സരയോട്ടത്തിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
മരിയാ ലയം ജംഗ്ഷന് സമീപ ബസ്സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റിയ ശേഷം സ്വകാര്യ ബസ് അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കവേയാണ് അപകടം ഉണ്ടായത് ‘ഇൻസുലേറ്റഡ് വാനിൽ നിന്നും ഡ്രൈവറെയും ക്ലീന റെയും ഓടിയ കൂടിയ നാട്ടുകാർ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്, അപകടത്തിൽപ്പെട്ട വരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണി കൂറുകളോളം ഗതാഗത സ്തംഭിച്ചു. ശക്തികുളങ്ങര പൊലീസ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.