ഇന്ന് ദേശീയ ബാലികാദിനം| National Girl Child Day

ഇന്ന് ദേശീയ ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ജീവിതനിലവാരം എന്നിവ ഉയര്‍ത്തുക, അവര്‍ നേരിടുന്ന വേര്‍തിരിവുകള്‍ ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പെൺകുട്ടികൾക്കായി ഈ ​ദിനം ആചരിക്കുന്നത്. ലോകത്ത് പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരികയാണ്.

ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാജ്യമെമ്പാടുമുള്ള പെൺകുട്ടികളെ ശാക്തീകരിക്കാനും അവരുടെ മനുഷ്യാവകാശങ്ങൾ നിറവേറ്റാനുമാണ്. പെൺ ഭ്രുണഹത്യകളും ബാല പീഡനങ്ങളും പൂർണമായും ഒഴിവാക്കണമെന്ന സന്ദേശമാണ് ഓരോ ബാലികാദിനവും വിളിച്ചോതുന്നത്. ഒപ്പം ബാലികാ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണെന്ന സന്ദേശവും ഇതിലൂടെ പകരുന്നു.

ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24 നാണ് ചുമതലയേറ്റത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ബാലികാദിനമായി ജനുവരി 24 ന് ആചരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ 2008 മുതലാണ് ഇത് നിലവില്‍ വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here