സർക്കാറിന്റേത് ചിട്ടയായ പ്രവർത്തനം,മൂന്നാംത​രം​ഗം നേരിടാൻ ആരോ​ഗ്യവകുപ്പ് സജ്ജം:മന്ത്രി വീണ ജോർ‌ജ്.

സർക്കാറിന്റേത് ചിട്ടയായ പ്രവർത്തനം,മൂന്നാംത​രം​ഗം നേരിടാൻ ആരോ​ഗ്യവകുപ്പ് സജ്ജം; കൊവിഡ്-നോൺ കൊവിഡ് ആവശ്യത്തിനുള്ള മരുന്ന് സ്റ്റോക്കുണ്ടെന്നും രോ​ഗബാധിതരായ ആരോ​ഗ്യപ്രവർത്തകർക്ക് പകരമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വീണ ജോർ‌ജ്.

ക്വാറന്റീനിലുള്ളവരെ അങ്ങോട്ട് വിളിച്ച് മാനസിക സംഘർഷം ലഘൂകരിക്കാൻ നടപടി, 957 മാനസികാരോ​ഗ്യ വിദ​ഗ്ധരെ നിയോ​ഗിച്ചിട്ടുണ്ടെന്ന് മന്ത്രി.’തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 206 ഐസിയു കിടക്കകളിൽ 20 എണ്ണത്തിലേ രോ​ഗികളുള്ളൂ, എല്ലാ മെഡിക്കൽ കോളേജിലും ഐസിയു കിടക്കകൾ ഒഴിവുണ്ട്’;

വെൻ്റിലേറ്ററും ഐസിയുവും ലഭ്യമല്ലെന്ന പ്രചരണം അവാസ്തവം.ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തെറ്റായ വാർത്തകൾ കൊടുക്കരുത് എന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങൾക്ക് ആശങ്ക വേണ്ട.സർക്കാർ ആശുപത്രികളിൽ അവശ്യത്തിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് രോഗികൾക്കായി സൗകര്യങ്ങൾ മാറ്റി വച്ചിട്ടുണ്ട്
എല്ലാ മെഡിക്കൽ കോളജിലും ഐസിയു ബെഡുകൾ ഉണ്ട്
കൊവിഡിനൊപ്പം മറ്റു രോഗികൾക്കും ചികിത്സ ഉറപ്പാക്കും

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം.ബന്ധുവീടുകളിലെ സന്ദർശനവും അനാവശ്യ യാത്രകളും ഒഴിവാക്കണം.ആരോഗ്യ പ്രവർത്തകർ മുൻകരുതൽ നടപടികൾ ഉറപ്പാക്കണം.രോഗിക്കൊപ്പം ഒന്നിലധികം പേർ ആശുപത്രികളിൽ പോകരുത്. ആശുപതികൾ രോഗവ്യാപനത്തിൻ്റെ കേന്ദ്രങ്ങൾ ആവാതെ സൂക്ഷിക്കണം എന്നും ആരോഗ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here