ചെറിയ മീനുകൾ കൊണ്ട് നമുക്ക് അവിയൽ ഉണ്ടാക്കാം.

സസ്യാഹാരപ്രിയർക്ക് മാത്രമുള്ളതൊന്നുമല്ല അവിയൽ.ചെറിയ മീനുകൾ കൊണ്ട് നമുക്ക് അവിയൽ ഉണ്ടാക്കാം.ചെറിയ മത്തിയോ നെത്തോലിയോ മതിയാകും

മീന്‍-1 കിലോ
സവാള-1
ചുവന്നുള്ളി-അരക്കപ്പ്
വെളുത്തുള്ളി-4
ഇഞ്ചി-ഒരു കഷ്ണം
പച്ചമുളക്-5
തേങ്ങ ചിരകിയത്-അര മുറി
പച്ചമാങ്ങ പുളിയുള്ളത്-1 കപ്പ്
മല്ലി-2 ടേബിള്‍ സ്പൂണ്‍
മുളക്-7
വെളിച്ചെണ്ണ
ഉപ്പ്
കറിവേപ്പില

ഒരു പാന്‍ ചൂടാക്കി മല്ലി, മുളക്, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ചൂടാക്കുക.ഇത് തണുത്തു കഴിയുമ്പോള്‍ മയത്തില്‍ അരച്ചെടുക്കണം.

മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക.

ഇതില്‍ മീന്‍, മഞ്ഞള്‍പ്പൊടി, ഉപ്പ്. മാങ്ങാക്കഷ്ണങ്ങള്‍ എന്നിവ ചേര്‍ത്തു പാകത്തിനു വെള്ളമൊഴിച്ചു വേവിയ്ക്കുക.മീന്‍ ഒരുവിധം വേവാകുമ്പോള്‍ അരപ്പു ചേര്‍ത്തിളക്കുക.

പിന്നീട് ചിരകിയ തേങ്ങയും ചേര്‍ക്കാം.

മീന്‍ വെന്ത് വെള്ളം വറ്റി അരപ്പ് മീനില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

കറിവേപ്പിലയിട്ട് വെളിച്ചെണ്ണ ചേര്‍ത്തു വാങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel