എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശ രീതി ഹൈക്കോടതി റദ്ദാക്കി.

എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശ രീതി ഹൈക്കോടതി റദ്ദാക്കി.എല്ലാ സ്ഥിരാംഗങ്ങൾക്കും വോട്ടവകാശം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.കമ്പനി നിയമത്തിൽകേന്ദ്രം നൽകിയ പ്രത്യേക ഇളവും1999 ലെ ബൈലോ ഭേദഗതിയും കോടതി റദ്ദാക്കി.200 സ്ഥിരാംഗങ്ങൾക്ക് ഒരു പ്രതിനിധിഎന്ന രീതിയിലുള്ള വോട്ടവകാശമാണ് കോടതി അസാധുവാക്കിയത് . പകരം എല്ലാ സ്ഥിരാംഗങ്ങൾക്കും വോട്ടവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി.

200 അംഗങ്ങൾ ചേർന്ന് ഒരു പ്രതിനിധിയെ നിശ്ചയിച്ച്, പ്രതിനിധികൾ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഹാജരായി ഭാരവാഹികളെ നിശ്ചയിക്കുന്നതായിരുന്നു നിലവിലുണ്ടായിരുന്ന രീതി. യോഗം പ്രസിഡണ്ട്, ജനറൽ സെക്രട്ടറി , വൈസ് പ്രസിഡണ്ട് , ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നീ ഭാരവാഹികളെ പ്രതിനിധികൾ തെരഞ്ഞെടുക്കുന്ന ഈ രീതി ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് ടി ആർ രവി ഉത്തരവിലൂടെ വ്യക്തമാക്കി.

കേന്ദ്ര കമ്പനി നിയമത്തിൽ എസ് എൻ ഡി പി യോഗത്തിന് കേന്ദ്രം നൽകിയ പ്രത്യേക ഇളവ് ഉപയോഗിച്ചായിരുന്നു 1974 ൽ പ്രാതിനിധ്യ വോട്ടെടുപ്പ് നടപ്പാക്കിയത് 1974 ലെ കേന്ദ്ര ഉത്തരവ് പ്രകാരം 100 പേർക്ക് ഒരു പ്രതിനിധി എന്നതായിരുന്നു പ്രതിനിധ്യം. 99 ൽ ബൈലോ ഭേദഗതിയിലൂടെ ഇത് 200 പേർക്ക് ഒരു പ്രതിനിധി എന്നാക്കി. ഒപ്പം ഭാരവാഹികളുടെ കാലാവധി 3 വർഷം എന്നത് 5 വർഷമായും , ഡയറക്ടർ ബോർഡിൻ്റെ കാലാവധി ഒരു വർഷം എന്നത് 3 വർഷമായും വർദ്ധിപ്പിച്ചിരുന്നു. 99 ലെ ബൈലോ ഭേദഗതി അസ്ഥിരപ്പെടുത്തിയതോടെ ഇതും റദ്ദായി.

പ്രാതിനിധ്യ വോട്ടവകാശം നിയമവിരുദ്ധമാണ് എന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു’.ഇളവ് നൽകാൻ കേന്ദ്രത്തിന്
അധികാരമില്ലന്ന ഹർജിക്കാരുടെ വാദവും കോടതി ശരിവച്ചു
യോഗം അംഗങ്ങളായ വി.വിജയകുമാറും മറ്റും 2020 ൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel