സിനിമ നീണ്ടു പോകുന്നതില്‍ ബാലചന്ദ്രകുമാറിന് മാനസിക വിഷമം ഉണ്ടായിരുന്നു; തിരക്കഥാകൃത്ത് റാഫി

പിക്ക് പോക്കറ്റ് എന്ന സിനിമയില്‍ നിന്ന് പിന്മാറിയത് ബാലചന്ദ്രകുമാര്‍ എന്ന് തിരക്കഥാകൃത്ത് റാഫി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇക്കാര്യം അറിയിച്ചതെന്നും റാഫി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി

പലകാരണങ്ങളാല്‍ സിനിമ വൈകി. മറ്റൊരു സിനിമ വന്നതോടെയാണ് ഈ സിനിമ നിര്‍മ്മിക്കാന്‍ കഴിയാതെ പോയത്. സിനിമ നീണ്ടു പോകുന്നതില്‍ ബാലചന്ദ്രകുമാറിന് മാനസിക വിഷമം ഉണ്ടായിരുന്നവെന്നും റാഫി പറഞ്ഞു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ദിലീപിന്റെ സത്യവാങ്മൂലത്തിലെ ഈ പരാമര്‍ശവും റാഫി തള്ളി
കഥാപാത്രത്തിനോട് ദിലീപിന് നല്ല താല്പര്യം ഉണ്ടായിരുന്നു എന്ന് റാഫി മൊഴി നല്‍കി

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കൈമാറിയ ഓഡിയോ റെക്കോര്‍ഡില്‍ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയതെന്ന് എസ്പി അറിയിച്ചു. ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏല്‍പ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News