പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റിവച്ചു

kerala psc

കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 18 വരെ നിശ്ചയിച്ച എല്ലാ അഭിമുഖങ്ങളും ഫെബ്രുവരി 14 വരെ നിശ്ചയിച്ച എല്ലാ പ്രമാണ പരിശോധനകളും സര്‍വീസ് വെരിഫിക്കേഷനും ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 19 വരെ നിശ്ചയിച്ച പരീക്ഷകളും മാറ്റിവെക്കാന്‍ പി.എസ്.സി. തീരുമാനിച്ചു.

എന്നാല്‍ ഫെബ്രുവരി 4 ലേക്കു മാറ്റി വെച്ച കേരള വാട്ടര്‍ അഥോറിറ്റി ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കുന്നതാണ്. വകുപ്പ് തല പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടു നല്‍കുന്നതും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.

സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമുളളവര്‍ നിയമനാധികാരിയുടെ ശുപാര്‍ശ കത്ത് സഹിതം തപാല്‍ വഴിയോ ഇ-മെയിലിലോ അപേക്ഷിക്കുകയാണെങ്കില്‍ ആവശ്യമായ മുന്‍ഗണന നല്‍കി തപാല്‍ വഴി അയച്ചുകൊടുക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News