പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്; പകുതിയോളം സീറ്റില്‍ സിഖ് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ബിജെപി

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മത്സരിക്കുന്ന മൊത്തം സീറ്റുകളില്‍ പകുതിയിലധികം സിഖ് സ്ഥാനാര്‍ഥികള്‍ക്കായി മാറ്റിവെക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്.65 ഇടങ്ങളില്‍ ബിജെപിയും 37 ഇടങ്ങളില്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസും. 15 ഇടങ്ങളില്‍ SAD യും മത്സരിക്കും. അതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തട്ടിപ്പ്കാരനാണെന്ന് പിസിസി ആദ്യക്ഷന്‍ നാവ്‌ജോത് സിംഗ് സിദ്ദു വിമര്‍ശിച്ചു.

117 അംഗ നിയമസഭയിലേക്കായി ബി.ജെ.പി. മത്സരിക്കുന്ന മൊത്തം സീറ്റുകളുടെ പകുതിയോളം സിഖ് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചു. സഖ്യത്തില്‍ മൊത്തം 60 ശതമാനത്തോളം സിഖ് സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കി.

പഞ്ചാബില്‍ 65 ഇടങ്ങളില്‍ ബി.ജെ.പി.യും, സഖ്യകക്ഷികളായ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 സീറ്റുകളിലും എസ്.എ.ഡി 15 സീറ്റുകളിലും മത്സരിക്കുമെന്നും ബിജെപി അറിയിച്ചു.ബി.ജെ.പി.യുമായി സഖ്യത്തിലായ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 മണ്ഡലങ്ങളില്‍ മത്സരിക്കും. അമരീന്ദര്‍ സിങ് തന്റെ തട്ടകമായ പട്യാലയില്‍ത്തന്നെ മത്സരിക്കും. അമരീന്ദറിനു പുറമേ 22 അംഗ പട്ടികയില്‍ എട്ടുപേര്‍ കൂടി ജാട്ട് സിഖ് വിഭാഗക്കാരാണ്. നാലുപേര്‍ എസ്.സി., മൂന്നുപേര്‍ ഒ.ബി.സി., അഞ്ചുപേര്‍ ഹിന്ദു സമുദായാംഗങ്ങളുമാണ്.

അതെ സമയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നെതിരെ രൂക്ഷവിമര്‍ശനവുമായി പിസിസി ആദ്യക്ഷന്‍ നാവ്‌ജോത് സിംഗ് സിദ്ദു റംഗത്തെത്തി… അരവിന്ദ് കേജ്രിവാള്‍ തട്ടിപ്പ് കാരനാണെന്ന് നാവ്‌ജോത് സിംഗ് സിദ്ദു വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ നല്‍കിയ നമ്പറില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ പോലും 5000 പേര്‍ക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക എന്നാല്‍ 24 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തിയാണ് ആം അദ്മി പാര്‍ട്ടി മുഖ്യ മന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തത് എന്നാണ് അരവിന്ദ് കേജ്രിവാലിന്റെ വാദമെന്നും ഇത് ശുദ്ധ തട്ടിപ്പാണെന്നും നാവ്‌ജോത് സിംഗ് വിമര്‍ശിച്ചു.
ഇതോടെ അരവിന്ദ് കേജ്രിവാളും പഞ്ചാബ് കോണ്‍ഗ്രസ്സും തമ്മിലുള്ള പരസ്യപ്പോര് രൂക്ഷമാകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News