നടിയെ ആക്രമിച്ച കേസ്; തീർപ്പാക്കി സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് കൂടുതൽ സമയം ആവശ്യമെങ്കിൽ വിചാരണക്കോടതിക്ക് നീതിയുക്തമായ തീരുമാനമെടുക്കാമെന്ന് സുപ്രിംകോടതി. സമയം നീട്ടി നൽകണമെങ്കിൽ വിചാരണക്കോടതിക്ക് അക്കാര്യം ആവശ്യപെടാമെന്നും കോടതി വ്യക്തമാക്കി.

വിചരണക്കോടതി സമയം ആവശ്യപ്പെട്ട് സമീപിച്ചാൽ അപ്പോൾ തീരുമാനം എടുക്കാമെന്നും ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. പുതിയ തെളിവുകൾ അവഗണിക്കാനാവില്ലെന്ന് സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിച്ചു.

സർക്കാർ കേസ് അനാവശ്യമായി നീട്ടികൊണ്ട് പോകാൻ ശ്രമിക്കുകയാണെന്നായിരുന്നു ദിലിപിന്റെ അഭിഭാഷകൻ മുകൾ റോത്തഗിയുടെ മറുവാദം. കേസിലെ വിചാരണ
ഫെബ്രുവരി 16-നകം പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് വിചാരണക്കോടതിയോട് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News