കടലില്‍ അകപ്പെട്ട കുടുംബത്തെ രക്ഷപ്പെടുത്തിയ ലൈഫ് ഗാര്‍ഡുകള്‍ക്ക് അഭിനന്ദനം അറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കഴിഞ്ഞദിവസം കൊല്ലത്ത് കടല്‍ കാണാന്‍ എത്തിയ കുടുംബം തിരയില്‍പ്പെട്ടപ്പോള്‍ അലസരോചിതമായ ഇടപെടല്‍ മൂലം അവരെ രക്ഷിച്ച ലൈഫ് ഗാര്‍ഡുകളെ അഭിനന്ദിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്

മന്ത്രിയുട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജനുവരി 22 നാണ് കൊല്ലത്ത് കടല്‍ കാണാന്‍ എത്തിയ ഒരു കുടുംബം തിരയില്‍പ്പെട്ട സംഭവം ഉണ്ടായത്. അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകളുടെ അവസരോചിതമായ ഇടപെടലാണ് അച്ഛനും അമ്മയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബത്തെ ഒരു പോറല്‍പോലും ഏല്‍ക്കാതെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിച്ചത്.

തിരയില്‍ മുങ്ങിത്താഴ്ന്നുപോയ കുടുംബത്തെ സ്വന്തം ജീവന്‍പോലും വകവെക്കാതെയാണ് ഗാര്‍ഡുകളായ എം കെ പൊന്നപ്പന്‍, ആര്‍ സതീഷ്, ഷാജി ഫ്രാന്‍സിസ് എന്നിവര്‍ അതി സാഹസികമായി രക്ഷിച്ചത്. അച്ഛനും അമ്മയും പതിനാറും എട്ടും അഞ്ചും വയസുള്ള മക്കളും ഉള്‍പ്പെടുന്നതായിരുന്നു കുടുംബം. ഇവര്‍ കടലില്‍നിന്ന് പത്ത് മീറ്ററോളം അകലെയാണ് നിന്നിരുന്നതെങ്കിലും പെട്ടന്ന് അടിച്ചുകയറിയ തിരയില്‍ പെട്ടുപോവുകയായിരുന്നു. നൂറു മീറ്റര്‍ അകലെയായിരുന്ന ലൈഫ് ഗാര്‍ഡ് സംഘം പൊടുന്നനെ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. പൊന്നപ്പന്‍ രക്ഷാപ്രവര്‍ത്തനം നടത്തി തിരികെ വരുന്നതിനിടെ തിരയില്‍പ്പെട്ടു. അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ രക്ഷിക്കുകയായിരുന്നു.

സ്വന്തം ജീവന്‍ കണക്കാക്കാതെ മറ്റു അഞ്ചു ജീവനുകള്‍ രക്ഷിച്ച ഈ ലൈഫ് ഗാര്‍ഡുകളോട് ഇന്ന് സംസാരിച്ചു. അവരെ പ്രത്യേകം അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News