വിദ്യാര്‍ത്ഥികളുടെ ഓണ്‍ ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; സൈബര്‍ പൊലീസ് അന്വേഷണമാരംഭിച്ചു

കാസര്‍കോഡ് കാഞ്ഞങ്ങാട് വിദ്യാര്‍ത്ഥികളുടെ ഓണ്‍ ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം. വ്യാജ ഐഡിയില്‍ നിന്ന് ക്ലാസില്‍ നുഴഞ്ഞുകയറിയാണ് അര്‍ദ്ധനഗ്നനായി നൃത്തം ചെയ്തത് . സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി

കാഞ്ഞങ്ങാട്ടെ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെ ഫായിസ് എന്ന ഐഡിയിലെത്തിയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. അശ്ലീല ചേഷ്ടകളുമായി നൃത്തം ചെയ്യുകയായിരുന്നു.

അധ്യാപിക ക്ലാസെടുത്തു കൊണ്ടിരിക്കെയാണ് ഫായിസ് എന്ന ഐഡിയില്‍ നിന്നെത്തിയ ആള്‍ മുഖം മറച്ച് നൃത്തം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വിദ്യാര്‍ത്ഥികളില്‍ പലരും ക്ലാസില്‍ നിന്ന് പുറത്തു പോയി.

വിദ്യാര്‍ഥികളുടെ ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും ക്ലാസില്‍ നുഴഞ്ഞ് കയറിയതാണോയെന്നാണ് സംശയിക്കുന്നത്. അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here