മഹാരാഷ്ട്രയിൽ കൊവിഡ് കുത്തനെ കുറഞ്ഞു; മുംബൈയിലും ആശ്വാസ കണക്കുകൾ

മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 28,286 ആയി കുറഞ്ഞു. സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 75,35,511 ആയും മരണസംഖ്യ 1,42,151 ആയി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 12,519 കുറവാണ് സംസ്ഥാനം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ 21,941 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തതിന് ശേഷം രോഗമുക്തി നേടിയവരുടെ എണ്ണം 70,89,936 ആയി ഉയർന്നു, സംസ്ഥാനത്ത് 2,99,604 പേരാണ് ചികിത്സയിൽ കഴിയുന്നത്.

തിങ്കളാഴ്ച, മുംബൈയിൽ 1,857 പുതിയ കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തുകയും 503 രോഗികളെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. നിലവിൽ നഗരത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,142 ആണ്, രോഗമുക്തി നിരക്ക് 96 ശതമാനമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News