പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നാരംഭിക്കും. പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്കും 20-ാം തീയതി ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.

ഉത്തർപ്രദേശിൽ മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിലേക്കുള്ള പത്രിക സമർപ്പണവും ഇന്നാരംഭിക്കും. പഞ്ചാബിലെ 31 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രി ചരൺ ജിത് ഛന്നിയും പിസിസി അധ്യക്ഷൻ നവജോത് സിങ് സിദ്ദുവും തമ്മിലെ തർക്കമാണ് പ്രഖ്യാപനം നീളാൻ കാരണം.

ഉത്തരാഖണ്ഡിലെ 6 സീറ്റുകളിൽ കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.11 പേരുടെ പട്ടിക ദിവസങ്ങൾ നീണ്ട ചർച്ചക്കൊടുവിൽ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുപിയിൽ കർഹാലിൽ മത്സരിക്കുന്ന അധ്യക്ഷൻ അഖിലേഷ് യാദവിന്റ അടക്കം 159 സ്ഥാനാർഥികളുടെ പട്ടിക സമാജ് വാദി പാർട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here