‘കേരളം സമ്പൂർണ അടച്ചിടലിലേക്ക് പോകില്ല’ ; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടച്ചിടൽ ജന ജീവിതത്തെയും,ജീവിതോപാധിയെയും ബാധിക്കും.ജനങ്ങളെ ബാധിക്കാത്ത ശാസ്ത്രിയമായ തന്ത്രമാണ് കേരളം സ്വീകരിച്ചിരിക്കുന്നതെന്നും,ഭാവിയിലും ഇത് തുടരുമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപനത്തോടെ നാം മൂന്നാംതരംഗത്തെ നേരിടുകയാണ്. ആദ്യ രണ്ടുഘട്ടത്തിലും സമ്പൂർണ അടച്ചിടലിലേക്ക് സംസ്ഥാനത്തിനു പോകേണ്ടിവന്നു. അന്ന്, പൂർണമായ അടച്ചിടൽ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് നമുക്കറിയാം.

അത്തരമൊരു നടപടിയിലേക്കു കടക്കേണ്ട സാഹചര്യം സംജാതമായിട്ടില്ല എന്നത് ആശ്വാസകരമാണെന്നും സംസ്ഥാനത്ത് 18 വയസ്സിനു മുകളിൽ, ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 83 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞു എന്നത് മൂന്നാം തരംഗത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറഞ്ഞു . ഇതിനു പുറമേ, കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്കും വാക്‌സിൻ നൽകി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 66 ശതമാനം പേർക്കും (10,07,879) ലഭ്യമാക്കി. എല്ലാ വിഭാഗത്തിലുമായി അഞ്ചു കോടിയിലധികം ഡോസാണ് വിതരണം ചെയ്തത്.

അതേസമയം, രാജ്യത്ത് ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾത്തന്നെ ഉണർന്നു പ്രവർത്തിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും ശാസ്ത്രീയമായ കൊവിഡ് പ്രതിരോധ നടപടികൾ കൊണ്ടുവരാനും സുസജ്ജമായ ആരോഗ്യസംവിധാനങ്ങളും മറ്റു ക്രമീകരണങ്ങളും ഏർപ്പെടുത്താനും നമുക്കു സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News