‘കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കും എന്ന പ്രചാരണത്തിൽ വിശ്വസിക്കുന്നില്ല’; പിന്തുണയുമായി കവി സച്ചിദാനന്ദൻ

കെ റെയില്‍ കേരളമെന്ന പ്രദേശത്തെ രണ്ടായി വിഭജിക്കും എന്ന പ്രചാരണം ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് കവി സച്ചിദാനന്ദൻ. കെ റെയിലിനെ പിന്തുണച്ചുകൊണ്ട് കവി തന്റെ ഫേസ്ബുക്കിലാണ് പിന്തുണയറിയിച്ചുകൊണ്ട് രംഗത്തുവന്നത്.

സില്‍വര്‍ ലൈന്‍ അല്ല പ്രശ്നം, ജനാധിപത്യസമവായമാണ്. ഇന്നത്തെ തര്‍ക്കങ്ങള്‍ ഒരു പദ്ധതിയെ മാത്രം
ചൊല്ലിയാകാതെ പരിസ്ഥിതി, വികസനം, ജനാധിപത്യം, മനുഷ്യരാശിയുടെ അതിജീവനം എന്നിവയെക്കുറിച്ച് ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ;

കെ റെയില്‍ കേരളമെന്ന പ്രദേശത്തെ രണ്ടായി വിഭജിക്കും എന്ന പ്രചാരണം ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ അത് കേരളീയരെ, ഇടതുപക്ഷത്തെത്തന്നെ, രണ്ടായി വിഭജിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.പക്ഷേ വികസനവാദി, പരിസ്ഥിതിവാദി എന്ന ദ്വന്ദ്വം നിലനില്‍ക്കുന്നതല്ല. ഏതായാലും മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ അങ്ങിനെയൊന്നു നില നില്‍ക്കില്ല. എംഗല്‍സ് മുതല്‍ എറിക് ഹോബ്സ് ബോം വരെ വായി ച്ചവര്‍ക്കെങ്കിലും അതറിയാം. യഥാര്‍ഥ കാര്യം നവ കേരള നിര്‍മ്മിതിക്ക് ജനകീയമായ ഒരു വികസന കാഴ്ച്ചപ്പാട് നിര്‍മ്മിച്ചെടുക്കുകയാണ്.

അത് ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. അന്യോന്യാ ക്രമണമല്ല, സംവാദമാണ് ഉണ്ടാകേണ്ടത്. സില്‍വര്‍ ലൈന്‍ അല്ല പ്രശ്നം, ജനാധിപത്യസമവായമാണ്. ഇന്നത്തെ തര്‍ക്കങ്ങള്‍ ഒരു പദ്ധതിയെ മാത്രം ചൊല്ലിയാകാതെ പരിസ്ഥിതി, വികസനം, ജനാധിപത്യം, മനുഷ്യരാശിയുടെ അതിജീവനം എന്നിവയെക്കുറിച്ച് ആയിരുന്നെങ്കില്‍ എന്ന് ആഗ്ര ഹിച്ചു പോകുന്നു. ഒപ്പം വികസനത്തെ ക്കുറിച്ചുള്ള സോഷ്യലിസ്റ്റ്‌ പരിപ്രേക്ഷ്യവും മുതലാളിത്ത പരിപ്രേക്ഷ്യവും തമ്മിലുള്ള അന്തരത്തെപ്പറ്റിയും. ഏതു മാര്‍ക്സിസ്റ്റിന്നും സമചിത്തമായ ഒരു വീക്ഷണം ഇക്കാര്യത്തില്‍ വികസിപ്പിച്ചേ പറ്റൂ. ഇക്കോ-ഫാസിസം, ടെക്നോ- ഫാസിസം, വര്‍ഗ്ഗീയ ഫാസിസം, രാഷ്ട്രീയ ഫാസിസം ഇവയെല്ലാം ഒരു പോലെ ജനാധിപത്യ ത്തിന്റെ ശത്രുപക്ഷത്താണ്. ഇവയെ ഒന്നിച്ചേ ചെറുക്കാന്‍ കഴിയൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News