പെട്രോള്‍ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

തിരുവല്ലയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ആക്രമണത്തില്‍ ജീവനക്കാരന്‍ അഖില്‍ രാജിന് കുത്തേറ്റു. കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതാണ് അക്രമം നടത്താന്‍ കാരണം. പ്രതികളിലൊരാളെ പൊലീസ് പിടികൂടി.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. തിരുവല്ല ഇടിഞ്ഞില്ലത്തെ പെട്രോള്‍ പമ്പില്‍ ബൈക്കില്‍ എത്തിയ സംഘം ഇന്ധനം ആവശ്യപ്പെട്ടു. കൈവശമുള്ള കുപ്പിയില്‍ നിറയ്ക്കാന്‍ ജീവനക്കാരനായ അഖില്‍ രാജിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ പെട്രോള്‍ കുപ്പിയില്‍ നല്‍കില്ലെന്ന് അറിയിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു. ഇതിനിടെ ആണ് അഖില്‍ രാജിന് കുത്തേറ്റത്. ചമ്പക്കുളം സ്വദേശി ശ്യാമിനെ പമ്പ് ജീവനക്കാര്‍ ചേര്‍ന്ന് സ്ഥലത്ത് വച്ചു തന്നെ ഉടന്‍ പിടികൂടി പോലീസിന് കൈമാറി. ഇതിനിടെ മറ്റൊരാള്‍ ബൈക്കുമായി കടന്നു കളഞ്ഞു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം അരംഭിച്ചു. ഗുരുതര പരിക്കേറ്റ അഖില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News