ഈ വർഷംമുതൽ ബിഎഡ് കോളേജുകളിൽ എൻഎസ്എസ് യൂണിറ്റുകൾ: മന്ത്രി ഡോ. ആർ ബിന്ദു

ഭാവി അധ്യാപകർക്ക് സാമൂഹ്യസേവനത്തിന്റെ അനുഭവങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനത്തെ ബിഎഡ് കോളേജുകളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ തുടങ്ങാൻ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഈ അദ്ധ്യയനവർഷംതന്നെ യൂണിറ്റുകൾ ആരംഭിക്കും.

സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകൾക്കും കീഴിലെ ബിഎഡ് കോളേജുകളിലാണ് പുതുതായി യൂണിറ്റുകൾ തുടങ്ങുകയെന്ന് മന്ത്രി പറഞ്ഞു. നാഷണൽ സർവീസ് സ്കീം സംസ്ഥാന ഉപദേശക സമിതിയോട് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ നിർദ്ദേശിച്ചിരുന്നു. അതുപ്രകാരമാണ് തീരുമാനം.

അദ്ധ്യാപക പരിശീലന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഇത് കാരണമാകുമെന്ന് മന്ത്രി പറഞ്ഞു. ഭാവി അധ്യാപർക്ക് സാമൂഹ്യസേവനത്തിന്റെ മാതൃകകൾക്ക് രൂപം നൽകാൻ ഇതുവഴി സാധിക്കും. യൂണിറ്റുകൾ തുടങ്ങാൻ താല്പര്യമുള്ള ബിഎഡ് കോളേജുകൾ അവരവരുടെ സർവ്വകലാശാലകൾ വഴി, സംസ്ഥാന എൻഎസ്എസ് ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടതെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News