‘ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത നിയമം’; മന്ത്രി പി രാജീവ്

ലോകായുക്ത നിയമ ഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നത്, വിശദമായ നിയമ പരിശോധനക്ക് ശേഷം. ഭേദഗതി ചെയ്യുന്നത് ഏത് മന്ത്രിയേയും അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഉള്ള ലോകായുക്തക്ക് അധികാരം നൽകുന്ന വകുപ്പ് മാത്രം. മന്ത്രിമാരെ നിയമിക്കാനും ,പുറത്താക്കാനും ഗവർണറുടെ അധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണ് വകുപ്പ് എന്ന് അഡ്വ. ജനറൽ. ഭരണഘടനക്ക് മുകളിൽ അല്ല സ്റ്റാറ്റ്യൂട്ടറി നിയമം എന്നും അഡ്വ. ജനറലിന്‍റെ ശുപാര്‍ശ.

ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത നിയമം എന്ന് മന്ത്രി പി രാജീവും പറഞ്ഞു. ലോകയുക്ത ഓർഡിനൻസിനെ ചൊല്ലി മാധ്യമങ്ങളും പ്രതിപക്ഷവും നടത്തിയ പ്രചരണം കളവ് എന്ന് തെളിയുന്നു. ലോകായുക്തയുടെ ചിറകരിയാന്‍ സര്‍ക്കാര്‍ നിയമഭേഭഗതിക്കൊരുങ്ങുന്നു എന്ന മാതൃഭൂമി വാര്‍ത്തയോടെയാണ് പ്രകമ്പനങ്ങള്‍ പൊട്ടിപുറപ്പെട്ടത്.

കേരളത്തിലെ ലോകായുക്ത നിയമത്തിന്‍റെ 14 വകുപ്പ് പ്രകാരം മന്ത്രിമാരെ പുറത്താക്കണമെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ലോകായുക്തക്ക് അധികാരം ഉണ്ട്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും , കേന്ദ്രത്തിലും ഇതുപോലെയൊരു നിയമം ഇല്ല. ഈ സവിശേഷ അധികാരമാണ് നിയമ ഭേഭഗതിയിലൂടെ റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

കേരളത്തിലെ ലോകായുക്താ ആക്റ്റ് നിലവില്‍ വന്നത് 1999 ലാണ് . കര്‍ണ്ണാടകത്തിലെ ലോകായുക്ത നിയമത്തിന്‍റെ ചുവട് പിടിച്ചാണ് കേരളത്തില്‍ നിയമം ഉണ്ടാക്കിയത്. എന്നാല്‍ 2010 ല്‍ ലോകായുക്ത വിധി വേണമെങ്കില്‍ ഗവര്‍ണര്‍ക്ക് തളളാം എന്നും ആവശ്യമെങ്കില്‍ അംഗീകരിക്കാം എന്നും കര്‍ണ്ണാടക നിയമസഭ ഭേഭഗതി വരുത്തി.

ലോകായുക്ത വിധി എതിരാണെങ്കില്‍ കൂടി വിധിക്ക് ശേഷം മന്ത്രിമാരുടെ ഭാഗം കൂടി കെട്ട് മാത്രമേ ഗവര്‍ണര്‍ തീരുമാനം എടുക്കാവു എന്നാണ് ഭേഭഗതി വരുത്തിയത്. ഗവർണറുടെ ഭരണഘടന അധികാരത്തിലേക്കുള്ള കടന്ന് കയറ്റം ആണ് ലോകായുക്ത നിയമത്തിന്‍റെ 14 വകുപ്പ് എന്ന തിരിച്ചറിവാണ് ഭേഭഗതിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ലോകായുക്തക്ക് അമിതാധിരം നല്‍കുന്ന പ്രസ്തുത വകുപ്പിനെതിരെ 2017 ലും , 2020 ലും ഹൈക്കോടതി തന്നെ വിധി പുറപ്പെടുവിച്ചതാണെന്നും ഇത് കൂടി കണക്കിലെടുത്താണ് നിയമം ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഭേഭഗതി ചെയ്യുന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമന വിഷയത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ലോകായുക്തയില്‍ നല്‍കിയ പരാതി ലോകായുക്ത തളളി. മതിയായ രേഖകളോ ,തെ‍ളിവോ സത്യപ്രസ്താവനയോ നല്‍കാതെയാണ് ഹര്‍ജിക്കാരന്‍ ലോകായുക്തയെ സമീപിച്ചതെന്ന് ചൂണ്ടികാട്ടിയാണ് ലോകായുക്ത ഹര്‍ജിക്കാരാനായ പായിച്ചിറ നവാസിന്‍റെ പരാതി തളളിയത്. എന്നാല്‍ തെളിവ് ഹാജരാക്കാനായാല്‍ പരാതി വീണ്ടും പരിഗണിക്കാം എന്ന ഉദാര സമീപനവും ലോകായുക്ത ഹര്‍ജിക്കാനോട് സ്വീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News