21ാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ട് റാഫേൽ നദാൽ

മെൽബൺ പാർക്കിലെ പുരുഷന്മാരുടെ നിരയിൽ അവശേഷിക്കുന്ന ഏക മുൻ ചാമ്പ്യൻ റാഫേൽ നദാലാണ്. 21ാം ഗ്രാൻഡ് സ്ലാം കിരീടമാണ് നദാലിന്റെ ലക്ഷ്യം.

20 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടി ലോകറെക്കോർഡിനൊപ്പമാണ് നിലവിൽ ലോകറാങ്കിങ്ങിൽ ആറാമതുള്ള സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ. ഒരു ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും 13 ഫ്രഞ്ച് ഓപ്പൺ കിരീടവും രണ്ട് വിംബിൾഡൺ കിരീടവും നാല് യുഎസ് ഓപ്പൺ കിരീടവും ഉൾപ്പെടെയാണ് റാഫ ആകെ ഗ്രാൻസ്ലാം കിരീട നേട്ടം 20 ലെത്തിച്ചത്.

ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടം നേടുന്ന പുരുഷ താരമെന്ന റെക്കോർഡ് തനിച്ച് സ്വന്തമാക്കാൻ റാഫയ്ക്ക് ഓസ്ട്രേലിയൻ ഓപ്പൺ കിരീട നേട്ടത്തിലൂടെ സാധിക്കും. ഓസ്ട്രേലിയൻ ഓപ്പണിൽ ഗംഭീര ഫോമിലാണ് കിങ് റാഫ. ആദ്യ റൗണ്ടിൽ ജിറോണിനെ തോൽപിച്ച് തുടങ്ങിയ റാഫയ്ക്ക് മുന്നിൽ ഹാൻഫ്മാൻ, കച്ചനോവ് , മന്നാരിനോ, ഷാപ്പോവലോവ് എന്നിവരെല്ലാം വഴി മാറി. ഒരേ ഒരു തവണ മാത്രമാണ് റാഫ കരിയറിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിയത്. 2009ലായിരുന്നു സ്പാനിഷ് ഇതിഹാസത്തിന്റെ മെൽബൺ പാർക്കിലെ കന്നി ഗ്രാൻസ്ലാം കിരീട നേട്ടം. ഈ മാസം 30 നാണ് പുരുഷ സിംഗിൾസ് ഫൈനൽ . നീണ്ട 13 വർഷത്തിനു ശേഷമുള്ള ഓസ്ട്രേലിയൻ ഓപ്പൺ കിരീട നേട്ടത്തിലേക്ക് റാഫ ചുവട് വച്ച് മുന്നേറുമ്പോൾ ആകാക്ഷയോടെ ഉറ്റുനോക്കുകയാണ് ടെന്നീസ് ആരാധകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here