കടുത്ത നിയന്ത്രണങ്ങളോടെ രാജ്യം നാളെ 73ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു;4000 പൊതുജങ്ങള്‍ക്ക് മാത്രം പ്രവേശനാനുമതി

കനത്ത സുരക്ഷയിലാണ് രാജ്യം നാളെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ആഘോഷം.4000 പൊതുജങ്ങള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. റിപ്പബ്ലിക് ദിനത്തോട് മുന്നോടിയായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 10 മലയാളികള്‍ക്ക് മെഡല്‍ ലഭിച്ചു.

രാജ്യം നാളെ 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് അതീവ സുരക്ഷയിലാണ് പരേഡ് നടക്കുക. സൈനീക കരുത്ത് പ്രകടനമാക്കുന്ന സേനാ വിഭാഗങ്ങളുടെ പരേഡിനൊപ്പം. കലാ സാംസ്‌കാരിക പരിപാടികളും. നിശ്ചല ദൃശ്യങ്ങളും റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് മിഴിവേകും. 12 സംസഥാനങ്ങളുടെയും മന്ത്രാലയങ്ങള്‍ – വകുപ്പുകള്‍ എന്നിവയുടെ 9 നിശ്ചല ദൃശ്യങ്ങളാണ് പരേഡില്‍ അണിനിരക്കുക.

സാധാരണ 8.2 കിലോമീറ്റര്‍ ഉണ്ടാകുന്ന പരേഡ് കോവിഡ് സാഹചര്യത്തില്‍ ഇത്തവണ 3.3 കിലോമീറ്റര്‍ മാത്രമാകും ഉണ്ടാവുക.14,000 പേര്‍ക്ക് പരേഡ് നേരിട്ട് കാണാന്‍ അനുമതിയുണ്ട്. അതില്‍ 4000 പേര്‍ മാത്രമാണ് പൊതുജനങ്ങള്‍. അതെ സമയം റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പോലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍ ലഭിച്ചു. കേരളത്തില്‍ നിന്ന് ഐജി സി നാഗരാജു, ഡപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് കബീര്‍ റാവുത്തര്‍, ഡപ്യൂട്ടി സൂപ്രണ്ട് വേണുഗോപാലന്‍ രാജഗോപാലന്‍ കൃഷ്ണ, ഡപ്യൂട്ടി കമാന്‍ഡന്റ് ശ്യാം സുന്ദര്‍, ഡപ്യൂട്ടി സൂപ്രണ്ട് ബി കൃഷ്ണകുമാര്‍, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷീബ കൃഷ്ണന്‍കുട്ടി അയ്യഞ്ചിറ, അസിസ്റ്റന്റ് കമ്മീഷണര്‍ ഗോപാലകൃഷ്ണന്‍ മന്നപിള്ളില്‍ കൃഷ്ണന്‍ കുട്ടി, സബ് ഇന്‍സ്പെക്ടര്‍ സാജന്‍ കുഞ്ഞേലിപറമ്പില്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ശശികുമാര്‍ ലക്ഷ്മണന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News