വൈകല്യങ്ങൾക്ക് വിട; പെരിയാര്‍ നീന്തി കടന്ന് കയ്യടി നേടി ഷാന്‍

വൈകല്യത്തെ അതിജീവിച്ച് പെരിയാര്‍ നീന്തി കടന്ന് കയ്യടി നേടുകയാണ് എറണാകുളം കാക്കനാട് സ്വദേശി ഷാന്‍ എസ് എന്ന ചെറുപ്പക്കാരന്‍. അപകടത്തില്‍ ഇരുകാലുകള് നഷ്ടപ്പെട്ടു പോയ ഷാന്‍ അരമണിക്കൂര്‍ കൊണ്ടാണ് പെരിയാര്‍ നീന്തിക്കയറിയത്. ആലുവ നഗരസഭ ചെയർമാൻ എം ഒ ജോൺ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.

രണ്ടായിരത്തിപതിമൂന്നിലുണ്ടായ ട്രെയിൻ അപകടത്തിലാണ് ഷാനിന്‍റെ ഇരു കാലുകളും മുട്ടിനു താഴെ മുറിഞ്ഞുപോയത്. പക്ഷേ അപകടം മൂലമുണ്ടായ അംഗവൈകല്യത്തിന് ജീവിതത്തെ വിട്ടു കൊടുക്കാന്‍ ഷാന്‍ തയ്യാറായിരുന്നില്ല. അംഗവൈകല്യത്തെ തോൽപിക്കുമെന്ന ആത്മവിശ്വാസവുമായാണ് കഴിഞ്ഞ ദിവസം ഷാൻ പെരിയാറിലേക്കിറങ്ങിയത്. ഒപ്പം നീന്തല്‍ പരിശീലകന്‍ സജി വളാശേരി ഒപ്പമുണ്ടെന്ന ധൈര്യവും.

പെരിയാറിൻ്റെ ഏറ്റവും വീതിയേറിയ ഭാഗമായ അദ്വൈഭാ ശ്രമം കടവിലേക്കാണ് ആലുവ മണപ്പുറത്ത് ഷാന്‍ നിന്ന് നീന്തി കയറിയത്. അഞ്ഞൂറുമീറ്റർ വീതിയും മുപ്പതു അടി താഴ്ചയുമുള്ള ഈ ഭാഗം അര മണിക്കൂര്‍ എടുത്താണ് നീന്തിയത്. ഒരു കൈക്ക് സ്വാധീന കുറവും തുഴഞ്ഞ് നിൽക്കാൻ കാലുകളുമില്ലാത്തതിനാൽ മലന്ന് നീന്തിയാണ് ഷാൻ മറുകര എത്തിയത്.

നിത്യവും മണിക്കൂറുകള്‍ നീണ്ട പരിശീലിനമാണ് പെരിയാര്‍ നീന്തിക്കടക്കാന്‍ കരുത്തായത്. നിലവില്‍ കാക്കനാട് മെട്രോമെൻസ് ഹോസ്റ്റലിൽ താമസിച്ച് നെസ്റ്റ് കമ്പനിയിലാണ് ഷാന്‍ ജോലിചെയ്യുന്നത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളുമൊരുക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News