ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാവിന് ‘വർക്ക് ഫ്രം ഹോം’: മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാaരായ കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാൻ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പൊതുവിൽ ബാധകമായാണ് ഉത്തരവ്.

ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഗർഭിണികൾ, രണ്ടുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുള്ള അമ്മമാർ തുടങ്ങിയവർക്ക് നേരത്തെ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തിയിരുന്നു. ആ അനുമതി ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾക്കു കൂടി നൽകിക്കൊണ്ടാണ് സർക്കാർ തീരുമാനം – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News