രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാങ്ങളുടെ യോഗം ചേര്‍ന്നു

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മണ്ഡവ്യ സംസ്ഥാങ്ങളുടെ യോഗം ചേര്‍ന്നു. ലോകത്തില്‍ 10 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ പങ്കെടുത്തു. രാജ്യത്ത് 2,55,874 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. 614 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് 3ആം തരംഗം രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ കൊവിഡ് അവലോകനം ചെയ്തത്. ദില്ലി ഉള്‍പ്പടെ പത്തോളം സംസ്ഥാനങ്ങളുടെ ആരോഗ്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. കൊവിഡ് കണക്കുകളും വാക്‌സിനേഷന്‍ കണക്കുകളും സംസ്ഥാനങ്ങള്‍ കൃത്യമായി നല്‍കണമെന്നും, സംസ്ഥാനങ്ങളില്‍ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മന്‍സുഖ് മാണ്ഡവ്യ യോഗത്തില്‍ പറഞ്ഞു. കോവിഡ് ബാധിച്ച് വീടുകളില്‍ ഐസലേഷന്‍ ഇല്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിക്കണമെന്നും മന്‍സൂഖ് മാന്‍ഡവ്യ കൂട്ടിച്ചേര്‍ത്തു.

അതെ സമയം രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെയായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 2,55,874 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ദിവസത്തെ കേസുകളെ അപേക്ഷിച്ച് 50,000 കേസുകളുടെ കുറവാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

614 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രതിദിന രോഗവ്യപന നിരക്ക് 15.52% മായി കുറഞ്ഞു. ദില്ലി, മുംബൈ, ബിഹാര്‍, ഗുജറാത്ത്, ഭോപാല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളില്‍ കുറവുണ്ടായി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകിരിച്ച കര്‍ണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും കണക്കുകള്‍ ഗണ്യമായി കുറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News