കൊവിഡ് നിയന്ത്രണം; തൃശ്ശൂര്‍ ജില്ലയില്‍ എഴുന്നള്ളിപ്പിന് ഒരാന മാത്രം

തൃശൂര്‍ ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ത്തന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണം. ജില്ലയില്‍ എഴുന്നള്ളിപ്പിന് ഒരാനയെ മാത്രമെ അനുവദിക്കൂ. അതേ സമയം വരവ് പൂരങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുവാന്‍ പാടില്ലെന്നും ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

തൃശൂര്‍ ജില്ലയില്‍ പൊതുയോഗങ്ങള്‍ നടത്താന്‍ അനുവാദമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ഉത്സവങ്ങള്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിനായി എഴുന്നള്ളിപ്പിന് ഒരാനയെ മാത്രമെ അനുവദിക്കു. രണ്ട് തിടമ്പുകളുള്ള അമ്പലത്തില്‍ ആചാരം നടത്തുന്നതിനായി മാത്രം ആവശ്യമെങ്കില്‍ രണ്ടാനകളെ അനുവദിക്കാം. ഇതിനായി ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങണം.

പറയെടുപ്പ് ആറാട്ട് എന്നീ ആചാരങ്ങള്‍ നടത്തുന്നതിനായി അധികം ദൂരത്തേക്കല്ലാതെ ഒരാനയെ അനുവദിക്കും. കഴിഞ്ഞ കൊവിഡ് തരംഗ കാലത്ത് നടത്തിയിരുന്ന പൂരങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ വരവ് പൂരങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുവാന്‍ പാടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here