കൊവിഡ് വ്യാപനം; കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവച്ചു

കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറുമായി ആലോചിച്ചാണ് അഖിലേന്ത്യ ഫു്ബാള്‍ ഫെഡറേഷന്‍ തീരുമാനമെടുത്തത്.

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറുവരെ മലപ്പുറത്താണ് ടൂര്‍ണമെന്റ് നടത്താനിരുന്നത്. ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് എ.ഐ.എഫ്.എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News