സിപിഐ എം പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങണം; കോടിയേരി ബാലകൃഷ്ണൻ

സിപിഐ എം പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാ വിഭാഗങ്ങളെയും സഹകരിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങൾ മുമ്പോട്ട് വരണം. വീടുകളിൽ സഹായം എത്തിക്കണം.

ഇതുസംബന്ധിച്ചു എല്ലാ ജില്ലാ കമ്മറ്റികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. കൊവിഡ് മാനദണ്ഡപ്രകാരം മാത്രം പരിപാടികൾ മതിഎന്നും ഇതിൻ്റെ ഭാഗമായാണ് ആലപ്പുഴ സമ്മേളനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനം മാറ്റുന്നത് ഫെബ്രുവരി രണ്ടാം വാരം തീരുമാനിക്കും. ആവശ്യമെങ്കിൽ മാറ്റും, കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News