ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന നിയമ ഭേദഗതി, സര്‍ക്കാരിന്റെ തയ്യാറെടുപ്പ് എല്ലാ മുന്നൊരുക്കത്തോടെയും

ലോകായുക്ത ആക്റ്റ് സര്‍ക്കാര്‍ ഭേഭഗതി ചെയ്തത് തിടുക്കപ്പെട്ട് എന്ന പ്രതിപക്ഷ ആരോപണം പൊളിയുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേഭഗതിക്കുളള ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനും ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടന നല്‍കുന്ന സവിശേഷ അധികാരത്തിന് പുറത്തേക്കുളള കടന്ന് കയറ്റമാണ് കേരളത്തിലെ ലോകായുക്ത നിയമമെന്ന് അഡ്വ. ജനറല്‍ ശുപാര്‍ശ സമര്‍പ്പിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, മന്ത്രി ആര്‍ ബിന്ദുനെ രക്ഷിക്കാന്‍ ആണ് നിയമഭേഭഗതിയെന്ന പ്രചരണവും ഇതോടെ പൊളിഞ്ഞു

ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന നിയമ ഭേദഗതിക്ക് ഒരുങ്ങുന്നതിന് മുന്‍പ് മതിയായ തയ്യാറെടുപ്പും, നിയമപരിശോധനയും സര്‍ക്കാര്‍ നടത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ലോകയുക്ത നിയമം ആദ്യം പഠിച്ചു. ഒപ്പം കേന്ദ്ര ലോക്പാല്‍ നിയമവും പ0ന വിധേയമാക്കി .ഗവര്‍ണര്‍ മന്ത്രിമാരെ പുറത്താക്കുന്നതും, നിയമിക്കുന്നതും ഭരണഘടനയുടെ 163 , 164 ആര്‍ട്ടിക്കിള്‍ പ്രയോഗിച്ചാണ് . ഗവര്‍ണറെ ഉപദേശിക്കാന്‍ സര്‍ക്കാരിന് മാത്രമാണ് അധികാരമെന്നിരിക്കെ ലോകായുക്തക്ക് ഇത്തരം അധികാരം നല്‍കിയത് ഭരണഘടനാ അതീതമായി എന്ന് അഡ്വക്കേറ്് ജനറല്‍ നിയമോപദേശം നല്‍കി. ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരം കവരുന്നതാണ് ലോകായുക്ത നിയമം.

അതിനാല്‍ തന്നെ പൊളിച്ചെഴുത്ത് അനിവാര്യമെന്നും എജി സര്‍ക്കാരിനെ അറിയിച്ചു. മന്ത്രി ആര്‍ ബിന്ദുനെ രക്ഷിക്കാന്‍ ആണ് നിയമഭേഭഗതിയെന്ന പ്രചരണവും പൊളിഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് ആണ് ലോകായുക്ത നിയമം ഭേഭഗതി ചെയ്യണമെന്ന് നിയമോപദേശം നല്‍കിയത്.

ഏപ്രില്‍ മാസം 13 നാണ് സുധാകര പ്രസാദിന്റെ നിയമോപദേശം സര്‍ക്കാരിന് ലഭിക്കുന്നത്. അന്ന് ആര്‍ ബിന്ദു മന്ത്രിയല്ല, കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വിസിക്ക് പുനര്‍ നിയമനം വിഷയം ഉണ്ടായിട്ടും ഇല്ല. എന്നീട്ടും ബിന്ദുവിനെ രക്ഷിക്കാനാണ് നിയമഭേഭഗതിയെന്ന് പ്രചരണമാണ് പ്രതിപക്ഷം നടത്തുന്നത്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമ്പോള്‍ പ്രതിപക്ഷ നേതാവുമായി കൂടിയാലോചന നടത്തുക എന്ന പതിവില്ല എന്നിരിക്കെ പ്രതിപക്ഷം ഉയര്‍ത്തുന്നത് നിരര്‍ത്ഥകമായ വാദങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News