സിനിമാ തിയേറ്ററുകൾ അടച്ചിടാനുള്ള നിർദേശം; ഉടമകൾ ഹൈക്കോടതിയിൽ

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടാൻ നിർദേശിച്ചതിനെതിരെ തിയേറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.

സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റർ ഉടമ നിർമ്മൽ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ക്ലബ്ബുകൾ ജിംനേഷ്യങ്ങൾ, പാർക്കുകൾ എന്നിവക്ക് പ്രവർത്തനാനുമതി നൽകിയ പശ്ചാത്തലത്തിൽ തിയേറ്ററുകൾക്കും ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. തീരുമാനം വിവേചനപരമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 % ആളുകളെയെങ്കിലും പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News