കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് മുന്‍ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അദ്ദേഹം ബിജെപിയില്‍ ചേരുകയും ചെയ്തു.

പാര്‍ട്ടിയില്‍ ചേരാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രവൃത്തിയില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്നും കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നൂറിലധികം സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്നും സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുള്ള ആളായിരുന്നു ആര്‍പിഎന്‍ സിങ്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്ത് ആര്‍പിഎന്‍ സിങ് ട്വിറ്ററിലൂടെ പങ്കുവെച്ചു. ‘ഇന്ന് ഈ സമയത്ത് നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുകയാണ്. ഞാന്‍ എന്റെ രാഷ്ട്രീയ യാത്രയില്‍ പുതിയ അധ്യായം ആരംഭിക്കുന്നു’ അദ്ദേഹം രാജിക്കത്തിനൊപ്പം ട്വിറ്ററില്‍ കുറിച്ചു.

ഖുഷിനഗറിലെ പദ്രൗണ നിയമസഭാ സീറ്റില്‍ സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ ആര്‍പിഎന്‍ സിങ്ങിനെ മത്സരിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മന്ത്രിയായിരുന്ന മൗര്യ അടുത്തിടെയാണ് അനുയായികള്‍ക്കൊപ്പം ബിജെപി വിട്ട് എസ്പിയില്‍ ചേര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News